ഇന്ന് മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.
2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയായ ഷെയ്ഖ് മിഷ അൽ അഹമദ് അൽ സബാഹ്, അന്തരിച്ച അമീർ ഷെയ്ഖ് നവാഫിന്റെ അർദ്ധ സഹോദരൻ ആണ്.
അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത്. അമീറിന്റെ വിയോഗത്തിൽ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. കവറടക്കം നാളെ നടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.