ദേ​ശീ​യ​ദി​നം; രണ്ട് ദിവസത്തെ അ​വ​ധി പ്രഖ്യാപിച്ച് ബഹ്റെെൻ

 


മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം ആണ് ഡിസംബർ 18ന് അവധി നൽകുമെന്ന് സർക്കുലറിൽ പറയുന്നുണ്ട്.അതേസമയം, ബഹ്‌റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ കൾചറൽ സൊസൈറ്റി വിവധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 16ന് അദാരി പാർക്കിൽ ഒരു കിലോമീറ്റർ നീളമുള്ള ബഹ്‌റൈൻ പതാക വഹിച്ചുള്ള വ്യത്യസ്തമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. ഇതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Previous Post Next Post