അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് നൽകിയിരിക്കുന്ന പേര്


പുതിയ അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് നൽകിയിരിക്കുന്ന പേര്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ എയർപോർട്ട് സജ്ജമാക്കിയിരിക്കുന്നത്.

ഡിസംബർ 30ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പുതിയ പേര് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് അയോദ്ധ്യയിൽ റോഡ് ഷോയും നടത്തും
Previous Post Next Post