പിടിയിലായത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ…ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി….


 

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാറിനെയും കുടുംബത്തെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഇന്ന് രണ്ട് മണിയോടെയാണ്. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്നലെ തന്നെ ലഭിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തമിഴ്നാട് തെങ്കാശിയിൽ പുളിയറ എന്ന സ്ഥലത്ത് വെച്ചാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്താണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്. പൊലീസെത്തിയപ്പോൾ രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചു. കാർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പൊലീസ് ഉദ്യോ​ഗസ്ഥരിലൊരാൾ താക്കോൽ വാങ്ങി. പിന്നീട് മൽപിടുത്തത്തിനോ ചെറുത്തുനിൽപിനോ തയാറാകാതെ ഇയാൾ കീഴടങ്ങുകയായിരുന്നു.
Previous Post Next Post