തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്നു മുതൽ അടയ്ക്കും


ആലപ്പുഴ :: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കാൻ ജില്ലാകളക്ടര്‍ ജോണ്‍ വി.സാമുവലിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഷട്ടറുകള്‍ ഇന്നു മുതല്‍ അടയ്ക്കും. കാര്‍ഷിക കലണ്ടര്‍ പ്രകാരം ഡിസംബര്‍15 നാണ് ഷട്ടറുകള്‍ അടക്കേണ്ടിയിരുന്നത്. എന്നാല്‍, ഈ മാസം നല്ല മഴ ലഭിച്ചതിനാലാണ് ഷട്ടറുകള്‍ അടയ്ക്കാൻ വൈകിയത്. 

തോമസ് കെ. തോമസ് എം.എല്‍.എ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി.എബ്രഹാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post