സൗദിയിൽ തിങ്കളാഴ്ച വരെ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്


സൗദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പലസ്ഥലങ്ങളിലും പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പല സ്ഥലങ്ങളിലും ശക്തമായ മഴക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേ സമയം ചില സ്ഥലങ്ങളിൽ മിതമായ മഴക്കൊപ്പം 50 കിലോമീറ്ററിലധികം വേഗതയിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

മക്ക നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴക്കൊപ്പം സജീവമായ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. അൽ-ജാമൂം, ബഹ്‌റ, തായിഫ്, അൽ അദം, അർദിയാത്ത്, മെയ്‌സാൻ, അൽ-കാമിൽ, അൽ-ലെയ്ത്, ഖുൻഫുദ വികസനവും യാൻബു, ബദർ എന്നിവയും മദീന മേഖലയിലും അൽ-ബഹ, ഹൈൽ, തബൂക്ക്, അൽ-ജൗഫ്, മറ്റു വടക്കൻ അതിർത്തി പ്രദേശങ്ങളിലും മഴയും കാറ്റും. പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും വെള്ളക്കെട്ടുകൾ, താഴ്വരകൾ, വെള്ളം ഒഴുകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ വിട്ടു നിൽക്കണമെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.
Previous Post Next Post