ഗോത്രവിഭാഗം നേതാവ് വിഷ്ണു ദേവ് സായ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി


റായ്പൂർv: ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാരെന്ന കാത്തിരിപ്പിന് വിരാമം ഇട്ട് ബിജെപി. മുഖ്യമന്ത്രിയുടെ പേര് പുറത്തുവിട്ടു. ഗോത്രവിഭാഗം നേതാവ് വിഷ്ണു ദേവ് സായ് ആണ് ഛത്തീസ്ഗഡിന്റെ പുതിയ മുഖ്യമന്ത്രി.

തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തീരുമാനം നീളുന്നതിനിടെ ഇന്ന് എംഎൽഎമാരുടെ യോഗം ചേർന്നിരുന്നു. ഇതിലാണ് വിഷ്ണുവിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.

ഗോത്രവിഭാങ്ങൾക്കിടയിൽ വലിയ പ്രീതിയുള്ള നേതാവാണ് വിഷ്ണു. ഇതാണ് അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനുള്ള കാരണം. ഇതിന് പുറമേ ഗോത്രവിഭാഗങ്ങളുടെ ഉന്നമനവും ലക്ഷ്യമാണ്.

1980 മുതൽ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുന്ന നേതാവാണ് വിഷ്ണു. മുൻ എംപിയും കേന്ദ്ര മന്ത്രിയുമാണ് വിഷ്ണു. അദ്ദേഹത്തിന് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കുമെന്നാണ് സൂചന.
Previous Post Next Post