വാകത്താനത്തു മൊബൈൽ ഫോൺ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ.



 വാകത്താനം : വയോധികയെ ആക്രമിച്ച് മൊബൈൽഫോൺ കവർന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ചാക്കചേരി വീട്ടിൽ കുര്യൻ ജേക്കബ് എന്ന് വിളിക്കുന്ന റോണി കുര്യൻ (44) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി  ഇവരെ ഉപദ്രവിച്ചതിന് ശേഷം മൊബൈൽ  ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി, എസ്.ഐ മാരായ അനിൽകുമാർ, സൈജു ആഞ്ചലോ, സുനിൽ, സി.പി.ഓ സജി ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വാകത്താനം സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Previous Post Next Post