കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നോട്ടു നീങ്ങിയ ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു



കൊല്ലം: പത്തനാപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നോട്ടു നീങ്ങിയ ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയോടെ കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്.

ബ്രേക്ക് തകരാറിലായിനെ തുടര്‍ന്ന് നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് റോഡിലെ ബാരിക്കേട് തകർത്താണ് ബസ് ഇടിച്ച് കയറുകയറിയത്. അപകടത്തില്‍ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ മുന്‍ഭാഗത്തെ ചില്ലുകളും മാവേലി സ്റ്റോറിന്‍റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.
Previous Post Next Post