റിപ്പർ ജയാനന്ദൻ ഇന്ന് പരോളിലിറങ്ങും…ആദ്യ നോവലിന്റെ പ്രകാശനം നാളെ….

 

എറണാകുളം : അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദൻ ഇന്ന് പരോളിലിറങ്ങും.

 തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ.

 ഇന്നും നാളെയും രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നാളെ കൊച്ചിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്.

ഡിസംബർ 23ന് രാവിലെ 10.30നാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനിൽ പി ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് വിളയൂർ ലോഗോസ് പബ്ലിക്കേഷൻസ് ആണ് ജയാനന്ദൻ രചിച്ച പുസ്തകത്തിന്റെ പ്രസാധകർ. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്.
Previous Post Next Post