കീലിയാനിക്കല്‍ കുമാരനും (70) ഇയാളുടെ ഭാര്യ തങ്കമ്മയുമാണ് മരിച്ചത്. വീട്ടില്‍ വെച്ചാണ് ദമ്പതികള്‍ക്ക് കുത്തേറ്റത്. കുമാരന്‍ അവിടെ വെച്ച് തന്നെ മരിച്ചു. ദമ്പതികളുടെ മകന്‍ അജേഷാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വെട്ടേറ്റയുടന്‍ തന്നെ കുമാരന്‍ മരിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുത്തേറ്റ തങ്കമ്മയെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തില്‍ ഇവരുടെ മകനെ പൊലീസ് തിരയുകയാണ്.
കൊലപാതകത്തിന് പിന്നിലെ കാരണമൊ, മറ്റ് വിവരങ്ങളൊ പുറത്തുവന്നിട്ടില്ല. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. അയല്‍വാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. കുമാരന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.