സെക്രട്ടറിയേറ്റിനകത്തും പ്രതിഷേധം; മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആർവൈഎഫ് പ്രവർത്തകർ

 


തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പ്രതിഷേധം. ആർവൈഎഫ് സംസ്ഥാന ഭാരവാഹികളാണ് കരിങ്കൊടിയുമായി നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കി. 

ഇവരെ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതീവ സുരക്ഷാ മേഖലയാണ് ഇവിടം. ഇവിടെയാണ് ഇപ്പോൾ ആർവൈഎഫ് പ്രവർത്തകർ കടന്ന് കയറി പ്രതിഷേധം നടത്തിയത്.

ആർഎസ്പിയുടെ യൂത്ത് വിംഗ് ആയ ആർവൈഎഫിന്റെ ആറംഗസംഘം ആണ് പ്രതിഷേധവുമായി എത്തിയത്. 

സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു ഇവരെത്തിയത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളും ഉയർന്നു. പാസെടുത്താണ് ഇവർ അകത്തുകയറിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
Previous Post Next Post