മണ്ഡല ഉത്സവത്തിന് പരിസമാപ്തി: ശബരിമല നടയടച്ചു




 ശബരിമല : നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന മണ്ഡല കാല ഉത്സവത്തിന് സമാപനമായി. 
 
ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടയടച്ചു. രാത്രി 9.55 ന് ഹരിവരാസനം പാടി. രാത്രി 10 ന് ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത്

എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ അഡ്മിനിസ്ടേറ്റീവ് ഓഫീസർ ഒ ജി ബിജു
അസി. എക്സിക്യുട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവരുടെയുംദേവസ്വം ജവനക്കാരുടേയും സാന്നിധ്യത്തിലാണ് നടയടച്ചത്.

മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകീട്ട് തുറക്കും.
Previous Post Next Post