ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ്… എസ്.എഫ്.ഐ നേതാവിന്റെ അറസ്റ്റു രേഖപ്പെടുത്തി…

കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയ എസ്.എഫ്.ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.എഫ്.ഐ വിദ്യാർത്ഥി നേതാവ് അദീൻ നാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ സംഭവത്തിൽ ക്ഷമ ചോദിച്ചെന്നും വിദ്യാർഥി പൊലീസിന് മൊഴി നൽകി.


Previous Post Next Post