നവകേരള സദസ്സിന് ബോംബ് ഭീഷണി… യുവാവ് അറസ്റ്റിൽ

നവകേരള സദസ്സിന് ബോംബ് ഭീഷണി… യുവാവ് അറസ്റ്റിൽ 


കിളിമാനൂര്‍
: നവകേരള സദസ്സില്‍ ബോംബ് വെക്കുമെന്നു ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. കിളിമാനൂര്‍ നഗരൂര്‍ നന്തായ്വനം വൈശാഖ മന്ദിരത്തില്‍ എം.എസ്.വൈശാഖാ(25)ണ് അറസ്റ്റിലായത്. കേരള പോലീസിനെ അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പരായ 112ല്‍ വിളിച്ചാണ് ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ ഇയാള്‍ ഭീഷണി മുഴക്കിയത്. നവകേരള സദസ്സ് ധൂര്‍ത്താണെന്നും അതിനാല്‍ ബോംബ് വെച്ച് തകര്‍ക്കേണ്ടതാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. പുലര്‍ച്ചെയോടെ ഇയാളെ കണ്ടെത്തി അറസ്റ്റുചെയ്തു. റൂറല്‍ എസ്.പി. കിരണ്‍ നാരായണന്റെ നിര്‍ദേശപ്രകാരം നഗരൂര്‍ എസ്.എച്ച്.ഒ. ജെ.അജയന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Previous Post Next Post