ഇടുക്കി: പുല്‍പ്പള്ളി ചേകാടിക്കടുത്ത ബാവലിയില്‍ വനപ്രദേശത്തിന് സമീപം മേയാന്‍വിട്ട ആടിനെ അജ്ഞാത ജീവി ഭക്ഷിച്ചതായി നാട്ടുകാര്‍. ബാവലി തുറമ്പൂര്‍ കോളനിയിലെ മല്ലന്‍ എന്നയാളുടെ ആടിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.പിന്നീട് ഇവിടെ കാടുമുടിയ പ്രദേശം വൃത്തിയാക്കുന്നതിനിടെ ആടിന്റെ കഴുത്തില്‍ക്കെട്ടിയ മണിയും എല്ലുകളുമടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആടിനെ കടുവയോ പുലിയോ ആക്രമിച്ചത് ആകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയും കടുവയും അടക്കമുള്ള വന്യമൃഗശല്ല്യം ഉള്ള പ്രദേശമാണ് ഇവിടം.
മേയാന്‍ വിട്ട ആടിനെ അജ്ഞാത ജീവി ഭക്ഷിച്ചു.. കഴുത്തില്‍ക്കെട്ടിയ മണിയും എല്ലുകളും കണ്ടെത്തി നാട്ടുകാർ ഭീതിയിൽ
Jowan Madhumala
0
Tags
Top Stories