കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷനും മുൻ ജനറൽ സെക്രട്ടറിയും നവകേരള സദസിൽ


പത്തനംതിട്ട: കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും നവ കേരള സദസ്സിൽ പങ്കെടുക്കാനെത്തി. നവകേരള സദസിൽ പങ്കെടുക്കുന്നത് അഭിമാനമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. കോൺഗ്രസിൽ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ഇരുവരും നടപടി നേരിട്ടിരുന്നു. കോൺഗ്രസിന്റെ ചുമതലകളിലേക്ക് തിരിച്ചുവരുമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് ഇരു നേതാക്കളും നവകേരള സദസ്സിൽ എത്തിയത്. ഇരുവരെയും സ്വാഗതം ചെയ്യുന്നു എന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയാഭാനു പ്രതികരിച്ചു.
Previous Post Next Post