പാമ്പാടി : മുഖ്യമന്ത്രി നേരിട്ടു സ്വീകരിച്ച് ഉത്തരവിട്ടു പരിഹരിച്ച ഒരു കേസുണ്ടെങ്കിൽ രണ്ടു പവൻ : രമേശ് ചെന്നിത്തല.
നവ കേരള സദസിൽ മുഖ്യമന്ത്രി നേരിട്ടു കൈപ്പറ്റി അതിൽ തന്നെ ഉത്തരവ് എഴുതിയ ഒരു പരാതിയോ സഹായം അനുവദിച്ച ഒരു കേസോ കാണിച്ചാൽ രണ്ടു പവൻ നൽകാമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു റബറിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന് മാണി സാറിന്റെ മണ്ണിൽ വന്നു സ്ഥലം എംപിയോട് മുഖ്യമന്ത്രി പറഞ്ഞതിനോട് ജോസ് കെ മാണി പ്രതികരിക്കാതിരുന്നത് അന്തസായില്ലെന്ന് ഫ്രാൻസിസ് ജോർജ്. പാമ്പാടി ബസ്റ്റാൻഡിൽ നടന്ന യുഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം കുറ്റവിചാരണ സദസ്സിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും. ചാണ്ടി ഉമ്മൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസഫ് വാഴക്കൻ, സലിം പി മാത്യു, ജോഷി ഫിലിപ്പ്, അഡ്വക്കേറ്റ് ഫില്‍സണ്‍ മാത്യു, തമ്പി ചന്ദ്രൻ, സൂഫിയാൻ, അഡ്വക്കേറ്റ് സിജു കെ ഐസക്, കെ കെ രാജു,കെ ബി ഗിരീശൻ,ആന്റണി തുപ്പലഞ്ഞിയിൽ, സാബു പുതുപ്പറമ്പിൽ,അനിയൻ മാത്യു,രാധ വി നായർ, ഷെർലി തര്യൻ, അഡ്വക്കറ്റ് സണ്ണി പാമ്പാടി, കെ ആർ ഗോപകുമാർ, അഡ്വക്കേറ്റ് ബിജു എബ്രഹാം പി, പി എം സ്കറിയ, സാം കെ വർക്കി, ബിനു പാതയിൽ, സാബു സി കുര്യൻ, ജിജി നാഗമറ്റം,പുന്നൂസ് പി പി, കുഞ്ഞു പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.