കോട്ടയത്ത്മോഷണ കുറ്റം ആരോപിച്ച് യുവാവിനു പോലീസ് മർദ്ദനം ഏറ്റതായി പരാതി .. : അവശനിലയിൽ യുവാവ് ആശുപത്രിയിൽ






മുണ്ടക്കയം: മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വേലനിലം സ്വദേശി അഫ്സൽ പാലക്കുന്നേൽ എന്ന യുവാവിനെ സ്ഥാപനത്തിൽ നടന്ന മോഷണത്തിനു പരാതി കൊടുക്കാം എന്നു പറഞ്ഞ് സ്ഥാപന ഉടമ എംബ്ബസ്സി ഷാജഹാൻ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 9 മണിയോടെ കൂട്ടിക്കൊണ്ട് പോവുകയും



സ്റ്റേഷനിൽ ചെന്നപ്പോൾ അഫ്സലാണ് മോഷണം നടത്തിയതെന്ന് പോലീസിനെ ധരിപ്പിക്കുകയും തനിക്ക് മോഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ അഫ്സലിനെ രാവിലെ 9 മണി മുതൽ വൈകിട്ട് 5.45 വരെ അന്യായമായി പോലീസ് സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും പോലീസ് സ്റ്റേഷന് പിൻഭാഗത്തെ സിസി ടിവി ക്യാമറ ഇല്ലാത്ത മുറിയിൽ കൊണ്ടുപോയി വസ്ത്രമില്ലാതെ നിർത്തി പോലീസുകാർ ക്രൂരമായി മർദ്ദിക്കുകയും അവശനിലയിലായ അഫ്സലിനെ ഭീഷണിപ്പെടുത്തി ജനുവരി എട്ടാം തീയതി 2 ലക്ഷം രൂപ തന്നുകൊള്ളാം എന്ന് സ്റ്റേഷനിൽ എഴുതി വെപ്പിച്ച് വിട്ടയച്ചു.

അവശനിലയിൽ വീട്ടിൽ എത്തിയ അഫ്സൽ മർദ്ദന കാര്യങ്ങൾ ആശാവർക്കറായ മാതാവിനെയും പിതാവിനെയും അറിയിക്കുകയും അവർ പഞ്ചായത്ത്‌ മെമ്പറെയും കൂട്ടി അഫ്സലിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധയിൽ മർദ്ദനത്തിൽ അഫ്സലിന്റെ നട്ടെല്ലിന് ക്ഷതം ഏറ്റിറ്റുള്ളതായി ഡോക്ടർമാർ അറിയിച്ചു. അഡ്മിറ്റാക്കി തുടർ പരിശോധനകൾ നടന്നു വരുന്നു.
Previous Post Next Post