കാന്റീനിൽ അഭിഭാഷകരുടെ കൂട്ടയടി… തെറി വിളി… രാജ്യത്തിന് നാണക്കേടായി അഭിഭാഷകരുടെ തമ്മിൽത്തല്ല്


ഹൈക്കോടതിയിൽ രാജ്യത്തിന് നാണക്കേടായി അഭിഭാഷകരുടെ തമ്മിൽത്തല്ല്. ദില്ലി ഹൈക്കോടതി കാന്റീനിൽ വെച്ചാണ് വനിതാ അഭിഭാഷകർ തമ്മിലടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഇരിപ്പിടത്തെച്ചൊല്ലിയാണ് വഴക്കുണ്ടായതെന്നാണ് സൂചന. വഴക്കിനിടയിൽ വനിതാ അഭിഭാഷക മറ്റൊരു മുതിർന്ന വനിതാ അഭിഭാഷകയെ തല്ലിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രചരിച്ച വീഡിയോയിൽ, അഭിഭാഷകർ പരസ്പരം തർക്കിക്കുന്നത് കാണാം. പിന്നീ‌ട് മേശയിലും അഭിഭാഷകരുടെ കോട്ടിലും ഭക്ഷണം ചിതറിക്കിടക്കുന്നതും കാണാമായിരുന്നു.
Previous Post Next Post