പാമ്പാടി : പാമ്പാടി ആലാമ്പള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ,അപകടത്തിൽ സ്കൂട്ടർ യാത്രികന് പരുക്കേറ്റു ഇന്ന് വൈകിട്ട് 6:10 നായിയുന്നു അപകടം എരുമേലി റൂട്ടിൽ സർവ്വീസ് നടത്തുന്ന തോംസൺ ബസ്സും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്
പൊൻകുന്നം ഭാഗത്തേയ്ക്ക് പോയ ബസ്സിൽ കോട്ടയം ഭാഗത്തേയ്ക്ക് വന്ന സ്കൂട്ടർ ദിശമാറി ഇടിക്കുകയായിരുന്നു
ആലാമ്പള്ളി കവലയ്ക്ക് സമീപം തിടുതിടുപ്പിൽ അലൂമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന് മുമ്പിലായിരുന്നു അപകടം സ്കൂട്ടർ യാത്രികൻ അലക്ഷൃമായി സ്കൂട്ടർ ദിശ തെറ്റിച്ച്ഓടിച്ചതാണ് അപകട കാരണം സ്കൂട്ടർ യാത്രികനായ പത്തനംതിട്ട സ്വദേശി ജിനു (19) വിന് അപകടത്തിൽ പരുക്കേറ്റു ജിനുവിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു ,അപകടത്തെ തുടർന്ന് അല്പനേരം ഗതാഗതക്കുരുക്ക് ഉണ്ടായി