ബ്രേക്ക്‌ നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി… കടയിലെ ജീവനക്കാരന് പരുക്കേറ്റു




 

താമരശ്ശേരി: താമരശ്ശേരി ചുരംപാതയിൽ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി. 28-ാം
മൈലിൽ ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള രോഗിയെ വയനാട് ഭാഗത്ത് ഇറക്കി മടങ്ങുകയായിരുന്ന ആംബുലൻസ് ചുരമിറങ്ങവേ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
Previous Post Next Post