കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍


അറയ്ക്കല്‍ വീട്ടില്‍ ഷിജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷിജിയുടെ ഭര്‍ത്താവ് മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് കേസില്‍ അറസ്റ്റിലായി. ഷിജിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ സനീഷിനെ കാണാനെത്തിയതായിരുന്നു ഷിജി. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സനീഷ് ഷിജിയെ ആക്രമിക്കുകയായിരുന്നു. ഷിജി ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് പ്രതി കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തെങ്ങണയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷിജിയ്ക്ക് നേരെ പ്രതി ആസിഡ് ആക്രമണം നടത്തിയത്. കേസില്‍ പത്തനംതിട്ട പൊലീസ് ആയിരുന്നു സനീഷിനെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്ന് പൊലീസ് പറയുന്നു
Previous Post Next Post