കോട്ടയത്ത് കാണക്കാരിയിൽ പാറക്കുളത്തിൽ കാർ വീണ് യുവാവിന് ദാരുണാന്ത്യം.


കുറുപ്പന്തറ കൊണ്ടുക്കാല സ്വദേശി ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിജീഷാണ് (45) മരിച്ചത്.
കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപം പടിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
കോട്ടയം മെഡിക്കൽ കോളേജ് - ഗാന്ധിനഗർ റോഡിൽ കട നടത്തുകയാണ് ഇദ്ദേഹം. രാത്രിയിൽ കടയടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം എന്ന് കരുതുന്നു.
കാർ നിയന്ത്രണം തെറ്റി പാറക്കുളത്തിൽ പതിച്ചതെന്നാണ് സംശയം.
കാറിൻ്റെ ഭാഗം  വെള്ളത്തിൽ ഉയർന്നു നിൽക്കുന്നതു കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.
കുറവിലങ്ങാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Previous Post Next Post