മാർത്തോമ്മാ സഭയ്ക്ക് മൂന്ന് എപ്പിസ്കോപ്പാമാർ കൂടി


മലങ്കര മാർത്തോമ്മാ സുറിയാനി സഭയിലെ നിയുക്ത‌ ബിഷപ്പുമാരായ വെരി.റവ.സാജു സി.പാപ്പച്ചൻ റമ്പാൻ,വെരി.റവ.ഡോ. ജോസഫ് ഡാനിയൽ റമ്പാൻ, വെരി.റവ.മാത്യു കെ.ചാണ്ടി റമ്പാൻ എന്നിവരുടെ എപ്പിസ്കോപ്പൽ സ്‌ഥാനാഭിഷേക ശുശ്രൂഷ 2023 ഡിസംബർ 2 ഇന്ന് രാവിലെ 7.30 നു തിരുവല്ല എസ്‌.സി.എസ് മൈതാനത്തെ താൽക്കാലിക മദ്‌ബഹയിൽ നടത്തപ്പെട്ടു.
രാവിലെ 7ന് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽനിന്നു മൈതാനത്തേക്ക് നിയുക്‌ത ബിഷപ്പുമാരെ ആനയിക്കുകയും തുടർന്ന് 7.30ന് ആരംഭിച്ച ശുശ്രൂഷയ്ക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു .റൈറ്റ്. റവ.ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത റൈറ്റ് റവ.ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരും സഭയിലെ ബിഷപ്പുമാരും, സഹോദരി സഭകളിലെ ബിഷപ്പുമാരും സഹകാർമികത്വം വഹിച്ചു.റൈറ്റ്. റവ. സഖറിയാസ് മാർ അപ്രേം
റൈറ്റ്. റവ. ഡോ. ജോസഫ് മാർ ഇവാനിയോസ്
റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം  എന്നിപേരുകളിൽ എപ്പിസ്കോപ്പമാരായി വാഴിച്ചു
Previous Post Next Post