ഗാന്ധി പ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ്‌ വെച്ചു… ദൃശ്യം പ്രചരിപ്പിച്ചു…എസ്എഫ്ഐ നേതാവിനെതിരെ പരാതി


 

കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്തു കൂളിംഗ് ഗ്ലാസ്‌ വെച്ച ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്‍യു രംഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‍യു പൊലീസിൽ പരാതി നൽകി.

Previous Post Next Post