നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ ഡ്രൈവറെ മര്‍ദിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.




കോഴിക്കോട്: നടുറോഡില്‍ ബസ് നിര്‍ത്തിയിറങ്ങി കാര്‍ ഡ്രൈവറെ മര്‍ദിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. ഇതിനായി പോലീസ് മോട്ടര്‍ വാഹന വകുപ്പിനു ശുപാര്‍ശ നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. ബസ് ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷിനെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


മാനാഞ്ചിറയില്‍ ബസ് തട്ടിയതു കാര്‍ യാത്രക്കാര്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമര്‍ദനം. ബേപ്പൂര്‍ മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്. കാര്‍ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അതിനിടെ ഡ്രൈവര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

കാര്‍ ഡ്രൈവര്‍ തന്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പോലീസ് പറഞ്ഞു. 

 
Previous Post Next Post