വയനാട്: വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന കടുവ ഒടുവില്‍ കൂട്ടിലായി. പ്രജീഷിനെ കൊന്ന സ്ഥലത്തിന് സമീപത്തെ കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് കടുവ കൂട്ടിലാകുന്നത്. കടുവയെ പുറത്തേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് വെറ്ററിനറി സംഘവും ആര്‍ആര്‍ടി ടീമും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി
വയനാട്ടിലെ ആളെക്കൊല്ലി കടുവ ഒടുവിൽ കൂട്ടിലായി..
Jowan Madhumala
0
Tags
Top Stories