പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ..


 

തൃശ്ശൂർ: തൃശ്ശൂർ എ.ആർ ക്യാംപിലെ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40)നെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവറായിരുന്നു ആദിഷ്.

തൃശ്ശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ 2022 ഒക്ടോബര്‍ മുതല്‍ ആദിഷ് അവധിയിലായിരുന്നു. കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന് പൊലീസ് സേനയിൽ നിന്ന് ‘ഡെസർട്ടഡ്’ ആണ്. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Previous Post Next Post