ജപ്പാനെ നടുക്കി ഭൂചലനങ്ങൾ…തീവ്രത….



ജപ്പാൻ തീരത്ത് ആശങ്ക വിതച്ച് രണ്ട് ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.5, 5.0 തീവ്രതയുള്ള ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ ഭൂചലനം ഇന്നലെ ഉച്ചകഴിഞ്ഞ് 2:45 ന് ആണ് അനുഭവപ്പെട്ടത്. കുരില്‍ ദ്വീപുകളുടെ തെക്കുകിഴക്കന്‍ തീരത്താണ് പ്രഭവകേന്ദ്രം. പിന്നാലെ 3:07ന് 5.0 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. രണ്ട് ഭൂചലനങ്ങളും 23.8 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഉണ്ടായത്.
Previous Post Next Post