കൊച്ചി: യുവതി നല്‍കിയ പീഡനപരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. റാന്നി സ്വദേശിയായ സുരേഷ് (42) ആണ് പിടിയിലായത്. വിവാഹം വാഗ്ദാനം ചെയത് പലയിടങ്ങളിലായി കൊണ്ടുപോയി പിഡിപ്പിച്ചെന്നാണ് 22കാരിയുടെ പരാതി.
2018 ഡിസംബര്‍ മുതല്‍ പീഡിപ്പിച്ചെന്നാണ് മൊഴി. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ സുരേഷ് ഒഴിഞ്ഞുമാറി. നഗ്‌ന ചിത്രങ്ങളും വീഡിയോയും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വെച്ചൂച്ചിറ പൊലീസാണ് യുവതിയുടെ പരാതി കിട്ടി മണിക്കൂറുകള്‍ക്കകം ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു.
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി സുരേഷ്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.