സൈക്കിൾ ബാബ ബഹ്‌റൈനില്‍; ഏഴു വർഷം കൊണ്ട് സന്ദർശിച്ചത് 103 രാജ്യങ്ങൾ..



മനാമ ∙ ആഗോളതാപനത്തിനെതിരെ സന്ദേശവുമായി ഇന്ത്യക്കാരനായ ഡോക്ടർ നടത്തുന്ന സൈക്കിൾ പര്യടനം ബഹ്‌റൈനിലെത്തി സൈക്കിൾ ബാബ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഹരിയാന സ്വദേശി ഡോ. രാജ് ഫാൻഡൻ ആണ് കഴിഞ്ഞ ദിവസം തന്റെ   നീണ്ട നാളത്തെ യാത്രയുടെ മറ്റൊരു ഇടത്താവളമായ ബഹ്‌റൈനിൽ  എത്തിയത്. ബഹ്‌റൈനിൽ എത്തിയ അദ്ദേഹത്തിന്  ബഹ്‌റൈൻ  ഇന്ത്യൻ എംബസിയിൽ സ്വീകരണം നൽകി. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും സംഘടനാ പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിച്ചു 

കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ട് 103 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഓരോ രാജ്യത്ത് എത്തുമ്പോഴും യാത്രയുടെ അടയാളമായി ഒരു മരം നട്ട് പിടിപ്പിക്കും 

ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ച ശേഷമാണ്  47 കാരനായ ഇദ്ദേഹം ബഹ്‌റൈനിൽ എത്തിയത്. കുവൈത്തിലേക്കാണ് അടുത്ത പ്രയാണം. തുടർന്ന്   ഇറാഖിലേക്ക് യാത്ര തിരിക്കും
Previous Post Next Post