കേരളീയം പരിപാടി; അധിക ഫണ്ടായി 10 കോടി കൂടി അനുവദിച്ചു



തിരുവനന്തപുരം: കേരളീയം പരിപാടിയ്ക്ക് സംസ്ഥാന സർക്കാർ അധികമായി 10 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ 27 കോടി രൂപ കേരളീയത്തിന് അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 23നാണ് ടൂറിസം വകുപ്പ് അധിക ഫണ്ട് ചോദിച്ചത്. ജനുവരി 23നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനവകുപ്പ് ഉത്തരവിറക്കിയത്.

കഴിഞ്ഞ വർഷം നവംബർ ഒന്നുമുതൽ ഏഴുവരെയായിരുന്നു കേരളീയം പരിപാടി നടന്നത്. ഇതിനായി ടൂറിസം വകുപ്പിന് 27 കോടി രൂപ അനുവദിക്കുകയും ചെയ്തു. അധിക ചെലവിലേക്ക് 10 കോടി രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 23ന് ടൂറിസം വകുപ്പ് ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് 10 കോടി രൂപ അനുവദിച്ചത്.
Previous Post Next Post