തമിഴ്നാട്ടിൽ കനത്ത മഴ; ഒരു മരണം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്..




തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈയടക്കം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 22 ജില്ലകളിൽ യെലോ അലർട്ടുമുണ്ട്. തിരുവാരൂരിൽ വീടിന്റെ ചുവരിടിഞ്ഞ് പഠനം മരിച്ചു. 
കടലൂർ, തിരുവണ്ണാമലൈ, വെല്ലൂരടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി നൽകി. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വൈഗ, ചെമ്പരമ്പാക്കം അണക്കെട്ടുകളിൽ നിന്ന് ജലം തുറന്നു വിടുന്നുണ്ട്....


Previous Post Next Post