ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി നേരത്തേ കോടതി വിധിച്ചിരുന്നു.
2021 ഡിസംബർ 19-നായിരുന്നു രൺജിത്ത് ശ്രീനിവാസനെ
ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുമ്പിൽ വച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത്.