അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത് ഏഷ്യയിലെ തന്നെ വലിയ കലോത്സവമാണ്. സംസ്ഥാന ഗവൺമെന്റ് വലിയ സജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരേസമയം 2000 ത്തോളം ആളുകൾക്ക് ഭക്ഷണം ഒരുക്കും.എല്ലാവരുടെയും പിന്തുണയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്.ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്.കല പോയിന്‍റ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനാലായിരം വിദ്യാർഥികളാണ് അഞ്ചു നാൾ നീളുന്ന കലാമേളയുടെ ഭാഗമാകുന്നത്.കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ കലോല്‍സവ നഗരിയിലെത്തി ആശ്രാമ മൈതാനത്തെ ഒഎൻവി സ്മൃതി വേദിയിൽ കാസർകോടുനിന്നുള്ള വിദ്യാർത്ഥികളുടെ മംഗലം കളിയോടെയും നടി ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്ത ശിൽപ്പത്തോടെയും ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചു.മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നടി നിഖില വിമല്‍ മുഖ്യാതിഥിയായി.
അനാവശ്യ മത്സര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി; ഒരേസമയം 2000ത്തോളം ആളുകൾക്ക് ഭക്ഷണം ഒരുക്കുമെന്ന് വി ശിവൻകുട്ടി
jibin
0