ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്


അഹ്‌മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് മുതൽ ബിലിമോറ മുതൽ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിനഗറിൽ നടക്കുന്ന 2024-ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ വെച്ചായിരുന്നു സ്വപ്‌ന പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം.

'2026-ൽ സൂറത്തിനും ബിലിമോറിനുമിടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്', സമ്മിറ്റിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു. ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്റർ നീളമുള്ള അടിത്തറയുടെ പണികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തീരുമാനിച്ച പ്രകാരം പദ്ധതിയുടെ പണികൾ പുരോഗമിക്കുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു
Previous Post Next Post