ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് യുകെയിലെത്തും. 22 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. പ്രതിരോധം, സുരക്ഷ, വ്യാവസായിക സഹകരണം എന്നീ വിഷയങ്ങളില്‍ രാജ്നാഥ് സിങ് യുകെ പ്രതിരോധ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായും അദ്ദേഹം ഫോണില്‍ സംസാരിക്കും. വിദേശ ഇന്ത്യക്കാരുമായും രാജ്നാഥ് സിങ് സംവദിക്കും. 2002ല്‍ വാജ്പേയ് മന്ത്രിസഭയിലെ ജോര്‍ജ് ഫെര്‍ണാണ്ടസാണ് അവസാനമായി യുകെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രതിരോധമന്ത്രി.