നക്ഷത്രഫലം ജനുവരി 28 മുതൽ ഫെബ്രുവരി 03 വരെ സജീവ് ശാസ്‌താരം



 _✒️._ ...സജീവ് വി ശാസ്താരം 🙏
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700



അശ്വതി: രോഗബാധിതർക്ക്  ആശ്വാസം.  ജീവിതപങ്കാളിയില് നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് മുതിര്ന്നവരിൽ നിന്നുള്ള  എതിർപ്പുകൾ നേരിടേണ്ടി വരും  ,  വിദേശത്തു നിന്നും നാട്ടിൽ  തിരികെയെത്തിയവർക്ക് പുതിയ ജോലികൾ ലഭിക്കും , .മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം.

ഭരണി: . വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. പണച്ചെലവ് അധികരിക്കും  കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണസുഖം ലഭിക്കും, വാഹനങ്ങൾ കൈകാര്യം ചെയ്യു മ്പോൾ  ശ്രദ്ധിക്കുക. 

കാർത്തിക: മാനസിക നിരാശ വര്‍ധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളില് ജോലി ലഭിക്കും. ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും. ധനലാഭത്തിന്  ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും.

രോഹിണി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് കൃത്യത പാലിക്കും. ഗൃഹത്തില് നവീകരണ പ്രവര്‍ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും. 

മകയിരം: കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്‍ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്‍റെ അനുഭവമുണ്ടാകും. വിശ്വസിച്ചിരുന്നവരിൽ നിന്ന് പ്രതികൂല പെരുമാറ്റം ഉണ്ടാകും ,  ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.

തിരുവാതിര: ഏര്‍പ്പെടുന്ന കാര്യങ്ങളില് വിജയം. തൊഴിൽ പരമായി യാത്രകൾ വേണ്ടിവരും പൊതുപ്രവര്‍ത്തനങ്ങളില് വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. സ്വജനങ്ങളുമായി വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. വാതജന്യ രോഗ സാദ്ധ്യത . 

പുണർതം: തൊഴിൽ പരമായി മെച്ചപ്പെട്ട വാരമായിരിക്കും. മാനസികമായി  നിലനിന്നിരുന്ന വൈഷമ്യങ്ങൾക്ക്  അയവുണ്ടാകും.വിവാഹ തീരുമാനം  കൈക്കൊള്ളും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. മാതാവില്നിന്നോ മാതൃബന്ധുക്കളിൽ നിന്നോ ആനുകൂല്യലാഭം. അവിചാരിത ധനലാഭം പ്രതീക്ഷിക്കാം .

പൂയം: ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി.

ആയില്യം: ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്. അനുകൂലമായി നിന്നിരുന്ന ചില ഘടകങ്ങൾ പ്രതികൂലമാകും . അനാരോഗ്യം അലട്ടും തൊഴില്‍രംഗം മെച്ചപ്പെടും. ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

മകം: അപ്രതീക്ഷിത ധനനഷ്ടം നേരിടും. ലഹരിവസ്തുക്കളില് താല്പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകള് ഒഴിവാക്കുക, സുഹൃദ് സഹായംലഭിക്കില്ല ,  കാര്‍ഷിക മേഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിചാരിത നഷ്ടം. പണമിടപാടുകളില് കൃത്യത പാലിക്കും. 

പൂരം: ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും വിട്ടുനിൽകുവാൻ ശ്രദ്ധിക്കുക . പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.: വാഹനം വാങ്ങുന്നതിനെക്കുറിചുള്ളാ ആലോചന ലക്ഷ്യം കാണും. 

ഉത്രം :  കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം . കരുതിവെച്ച പണം മറ്റാവശ്യങ്ങള്ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്ധിക്കും. 

അത്തം : ദാമ്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യപ്രാപ്തി , 
മറ്റുള്ളവരുമായി കലഹങ്ങള്ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളില് ചതിവു പറ്റാതെ ശ്രദ്ധിക്കുക. 

ചിത്തിര: അനുകൂല ഫലങ്ങൾ  ലഭിക്കുവാൻ  സാദ്ധ്യതയുള്ള വാരമാണ്    . ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. അന്യജനസഹായം ലഭിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക . പണയ ഉരുപ്പടികൾ തിരികെയെടുക്കുവാൻ കഴിയും. 

ചോതി  : വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സാമ്പത്തിക വിഷമതകൾ മൂലം  കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത, ബിസിനസ്സിൽ ചെറിയ തിരിച്ചടികൾ . വാഹനത്തിന്  പണച്ചെലവ്. 

വിശാഖം:  തൊഴിലന്വേഷകര്ക്ക് അനുകൂല ഫലം, മറ്റുള്ളവർ സഹായിക്കുക വഴി  പെട്ടെന്നുള്ള കാര്യസാദ്ധ്യം. വിവാഹാലോചകൾ  തീരുമാനത്തിലെത്തും. കടങ്ങൾ  വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. മാനസികമായി ആശ്വാസം കിട്ടും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും. 

അനിഴം   : സഹോദരങ്ങൾക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ   വിജയം നേടും.മേലുദ്യോഗസ്ഥരിൽ  നിന്ന് അനുകൂല തീരുമാനം  ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർ  അധിക ശ്രദ്ധ പുലർത്തുക . ധനപരമായ ചെറിയ വിഷമതകൾക്കു   സാദ്ധ്യത.  തൊഴിൽ രംഗത്ത്  വിഷമതകൾ നേരിടും . 

തൃക്കേട്ട  : സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങൾ  പരിഹൃതമാകും. ഏതുതരത്തിലുള്ള തടസ്സ ങ്ങളും തരണം ചെയ്യുവാൻ  സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ  വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.  മനസിനിഷ്ടപ്പെട്ട  ഭക്ഷണം ലഭിക്കും. ബിസിനസ്സിൽ പണം മുടക്കേണ്ടി വരും. 

മൂലം  : കാര്യ പ്രതിബന്ധം , അനാരോഗ്യം. തൊഴിൽ പരമായ  കാര്യങ്ങളിൽ വിഘ്നം . തൊഴിൽരംഗത്ത്  അരിഷ്ടതകൾ . ഗുണാനുഭവങ്ങൾ  ലഭിക്കുവാൻ  അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
അപ്രതീക്ഷിത ധനനഷ്ടം നേരിടും. 

പൂരാടം :  ചെറിയ  രോഗാരിഷ്ടതയുണ്ടാകാൻ  സാധ്യത .അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. ധനകാര്യ സ്ഥാപനങ്ങളില് നിന്ന് കടം വാങ്ങേണ്ടിവരും. യാത്രകൾക്കിടയ്ക്ക്  ധനനഷ്ടം സംഭവിക്കുവാൻ  സാദ്ധ്യത 

ഉത്രാടം:  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകൾ, ആശുപത്രി വാസം . ബിസിനസ്സിൽ ഉദ്ദേശിച്ച ധനലാഭം ഉണ്ടാവുകയില്ല . യാത്രകൾ കൊണ്ട് നേട്ടം  കൈവരിക്കും . ബന്ധുക്കൾ  നിമിത്തം നേട്ടം.

തിരുവോണം   :  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ഊഹക്കച്ചവടത്തില് നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിവാഹ  ആലോചനകൾ തീരുമാനത്തിൽ എത്തുകയില്ല. 

അവിട്ടം  :  വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തിയവർക്ക്  പുതിയ ജോലികൾക്കു സാദ്ധ്യത ,  ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.  അവിചാരിത ധന ലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

ചതയം   :തൊഴിൽ രംഗത്ത്  അംഗീകാരം , ബന്ധുജനഗുണം വര്ധിക്കും. പണമിടപാടുകളിൽ  നേട്ടം , ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില് ആര്ക്കെങ്കിലും ചെറിയ രോഗ സാദ്ധ്യത .  

പൂരുരുട്ടാതി  : പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. പൊതുവെ അനുകൂല വാരമാണ് ,  സ്നേഹിക്കുന്നവരില് നിന്ന് നിലനിന്നിരുന്ന എതിർപ്പ് വിട്ടൊഴിയും , വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും.

ഉത്രട്ടാതി  :  ദീര്ഘയാത്രകള് വേണ്ടിവരും. പുതിയ ജോലികൾക്ക്  സാദ്ധ്യത ,  ബന്ധുക്കൾക്ക്  തൊഴില്പരമായി മാറ്റം, ഒരു തവണ യാത്ര വേണ്ടിവരും, ബിസിനസ്സിൽ നേട്ടം 

രേവതി : രോഗദുരിത ശമനം. ബന്ധുജന സഹായം ലഭിക്കും , പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. പൊതുവെ വിശ്രമം കുറഞ്ഞിരിക്കും . വിദേശത്തു നിന്നും നാട്ടില് തിരികെയെത്തും. ബാങ്കുകളില് നിന്ന് ലോൺ  പാസായിക്കിട്ടും.
Previous Post Next Post