ദുബായ് എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക് ഇനി പുതിയ പേര്



ദുബായ് എമിറേറ്റിലെ 28 പ്രദേശങ്ങൾക്ക് പുതിയ പേര് നൽകി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ്. പുതുതായി വികസിപ്പിക്കുന്നതും നേരത്തെയുള്ളതുമായ സ്ഥലങ്ങൾ അടക്കം സുപ്രധാന സ്ഥലങ്ങളുടെ പേരുകളാണ് പുതുക്കിയത് ഇതനുസരിച്ച് നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ ശൈഖ് സായിദ് റോഡ് മേഖല 'ബുർജ് ഖലീഫ' എന്നറിയപ്പെടും.

അപ്പാർട്ട്മെന്റുകളും ഓഫീസുകളും ഹോട്ടലുകളും ഉൾപ്പെടെ നിരവധി കെട്ടിടങ്ങളുള്ള പ്രദേശമാണ് ബുർജ് ഖലീഫ ഏരിയ. ഡൗൺലോഡ്, ബിസിനസ്സ് ബേ, ജെ.എൽ.ടി, ദുബായ് മറീന എന്നിവയടക്കം പ്രധാന ഭാഗങ്ങൾ ഉൾകൊള്ളുന്ന ഇവിടം നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇഷ്ടകേന്ദ്രമാണ്.
ദുബായിൽ പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു; വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കും
അതോടൊപ്പം സ്വദേശി താമസത്തിന് വീടുകൾ നിർമ്മിക്കുന്ന പ്രദേശത്തിന് 'മദീനത്ത് ലത്വീഫ' എന്ന നാമവും നൽകും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ മാതാവ് ഷൈഖ ലത്വീഫ ബിൻത് ഹംദാൻ ബിൻ സായിദിന്റെ ആൽ നഹ്യാന്റെ പേരിലുള്ള പ്രദേശത്തിന് നൽകിയിട്ടുണ്ട്. ഇവിടെ പൗരന്മാർക്ക് 3,500 പ്ലോട്ടുകളും 2,300 താമസയോഗ്യമായ വീടുകളും അനുവദിച്ചിട്ടുണ്ട്.

വിവിധ സ്ഥലങ്ങളുടെ പേരുമാറ്റം പ്രഖ്യാപിച്ചുവെങ്കിലും എന്നുമുതൽ നടപ്പിലാകുമെന്ന് വ്യക്തമല്ല. റോഡുകൾക്ക് പേരിടുന്നതിന് ദുബായ് അടുത്തിടെ പുതിയ സംവിധാനം പ്രഖ്യാപിച്ചിരുന്നു. സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പ്രാദേശിക മരങ്ങളുടെയും പൂക്കളുടെയും പേരുകൾ നൽകി.
Previous Post Next Post