എറണാകുളം: ലോഡ്ജിൽ യുവതിക്ക് മർദ്ദനം. എറണാകുളം എസ്.ആർ.എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിലായി. ലോഡ്ജ് ഉടമ ബെൻ ജോയ്, സുഹൃത്ത് ഷൈജു എന്നിവരാണ് അറസ്റ്റിലായത്. വാക്ക് തർക്കത്തെ തുടർന്നാണ് യുവതിക്ക് മർദ്ദനമേറ്റത്.