ചൈ​ന​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ; മ​ര​ണം 31


ബെ​യ്ജി​ങ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച​വ​രു​​ടെ എ​ണ്ണം 31 ആ​യി. കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 47 പേ​രാ​ണ് മ​ണ്ണി​ന​ടി​യി​ൽ ക​ടു​ങ്ങി​യ​ത്. പ​ർ​വ​ത​മേ​ഖ​ല​യാ​യ ഷ​ഓ​ട​ങ് സി​റ്റി​യി​ലെ ലി​യാ​ങ്ഷു​യി ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രി​വു​ക​ളു​ടെ മു​ക​ൾ​ഭാ​ഗം ത​ക​ർ​ന്ന് വീ​ണ​താ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ദ​ഗ്ധ സം​ഘ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. ​213 താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ 1000ല​ധി​കം പേ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ പി​ങ് നി​ർ​ദേ​ശം ന​ൽ​കി. ഏ​ഴ് ദ​ശ​ല​ക്ഷം ഡോ​ള​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.
Previous Post Next Post