അയോധ്യയില്‍ ആദ്യദിനം ലഭിച്ചത് 3.17 കോടി; ദര്‍ശനം നടത്തിയത് 5 ലക്ഷം പേര്‍






രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യയില്‍ കാണിക്കയായി കിട്ടിയത് 3.17 കോടി രൂപയെന്ന് ക്ഷേത്രം ട്രസ്റ്റ്. ഇത് ഓണ്‍ലൈനിലൂടെ മാത്രം കിട്ടിയ തുകയാണ്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള പത്ത് സംഭാവന പെട്ടികളിലായി ലഭിച്ചിട്ടുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും വഴി ലഭിച്ച തുക എണ്ണി ചിട്ടപ്പെടുത്തിയിട്ടില്ലെന്നും രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര പറഞ്ഞു.

അഞ്ച് ലക്ഷത്തിലധികം ഭക്തരാണ് അന്നേ ദിവസം ദര്‍ശനം നടത്താന്‍ എത്തിയത്.ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമുള്ള ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണെന്നും അനില്‍ മിശ്ര പറഞ്ഞു. വ്യാഴാഴ്ചയും സമാനമായ രീതിയില്‍ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ വലിയരീതിയില്‍ എത്തിയെന്നും മിശ്ര പറയുന്നു

23ാം തിയതി മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്. അതികഠിനമായ തണുപ്പിനെ അവഗണിച്ചാണ് ഭക്തര്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ക്യൂ സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു.
Previous Post Next Post