അയോധ്യയിലെ രാമപ്രതിഷ്ഠാ ദിനത്തിൽ കേരളത്തിൽ നിന്ന് 35ലേറെ പേർ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. നടൻ മോഹൻലാൽ ഉൾപ്പടെ അൻപത് പേർക്കാണ് ക്ഷണം ലഭിച്ചത്. ഇതിൽ ഇരുപതും പേരും സന്യാസിമാരാണ്.








അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാർ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. 1949ൽ രാമക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുത്ത അയോധ്യയിൽ ഉൾപ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെകെ നായരുടെ ചെറുമകൻ സുനിൽപിളള, വിജിതമ്പി, പിടി ഉഷ, പത്മശ്രീ കിട്ടിയ എംകെ കുഞ്ഞോൽ, വയനാട്ടിലെ ആദിവാസി നേതാവ് കെസി പൈതൽ, ചിൻമയ മിഷന്റെ കീഴിലുള്ള സ്വകാര്യസർവ്വകലാശാല വൈസ് ചാൻസലർ ഡോ.എൻഎസ്എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർക്ക് ക്ഷണപത്രം ലഭിച്ചെങ്കിലും പോകുന്നതായി അറിയിച്ചിട്ടില്ല. ആദ്യം പങ്കെടുക്കാൻ സന്നദ്ധനാണോ എന്ന അറിയിപ്പ്. പിന്നാലെ ക്ഷണപത്രം എന്ന തരത്തിലാണ് പ്രമുഖരായ അതിഥികളെ ക്ഷണിച്ചത്.അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സംസ്ഥാന തല സമിതിക്കാണ് ഓർഡിനേഷൻ ചുമതല.
Previous Post Next Post