വീടിന്റെ മേൽക്കൂര തകർന്നു വീണു.. 4 പേർക്ക് ദാരുണാന്ത്യം…



'തിരുച്ചിറപ്പള്ളി: വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ഇന്നലെ രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്. ഈ സമയം ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയിരുന്നു.
Previous Post Next Post