ആനിക്കാട് : സുദീർഘമായ 57 വർഷങ്ങൾക്കു ശേഷം ആനിക്കാട് എൻ.എസ്.എസ്. ഹൈസ്കൂൾ എസ്.എസ്.എൽ.സി. ബാച്ചിലെ ഡി - ഡി വിഷനിലെ പൂർവ്വ വിദ്യാർത്ഥികൾ ആദ്യമായി പുന:സമാഗമം നടത്തി.
മുൻ കാല പ്രധാന അധ്യാപകൻ കെ.എസ്.ശ്രീധരൻ നായരെയും സാഹിത്യ ലോകത്തിന് തന്റെതായ സംഭാവന നൽകിയ പൂർവവിദ്യാർത്ഥിനി വി. ഗീതാദേവി എന്നിവരെ ആദരിക്കുകയും ചെയ്തു.
പി.ജെ.ജോസഫ് , പി.എൻ. ശിവൻ, ആനിക്കാട് ഗോപിനാഥ് , നിലവിലെ ഹെഡ്മിസ്ട സ് ബിന്ദു രാമചന്ദ്രൻ, പ്രിൻസിപ്പൽ രാജശ്രീ റ്റീച്ചർ, പാസ്റ്റർ വർഗീസ് കൂരോപ്പട തുടങ്ങിയവർ പ്രസംഗിച്ചു.