തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലും തെക്ക് കിഴക്കൻ അറബികടലിനും മധ്യ കിഴക്കൻ അറബികടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴ തുടരും.
ശക്തമായ മഴയ്ക്ക് സാധ്യത.. 5 ജില്ലകളിൽ യെല്ലോ അലർട്ട്…
Jowan Madhumala
0
Tags
Top Stories