യൂണിഫോം ഇല്ല, തോക്ക് എടുക്കാതെ അകമ്പടി സ്വകാര്യ വാഹനത്തിൽ; ചുമതല 750 കോടി രൂപയുടെ കറന്‍സി സുരക്ഷ, സസ്പെൻഷൻ



കോഴിക്കോട്: 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹന വ്യൂഹനത്തിന്‍റെ സുരക്ഷാ ചുമതലയില്‍ വീഴ്ചയുണ്ടായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീഴ്ച വരുത്തിയ അസിസ്റ്റന്‍റ് കമ്മീഷണറെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി ഡിസിആര്‍ബിയിലെ ടി പി ശ്രീജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ സി പി അകമ്പടി പോയത്.ഔദ്യോഗിക പിസ്റ്റളും കൈവശം ഉണ്ടായിരുന്നില്ല. ഇത്രയും ​ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതോടെയാണ് കടുത്ത നടപടി തന്നെ വന്നത്. കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ വീഴ്ചയുണ്ടായെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. റിസര്‍വ് ബാങ്കിന്‍റെ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നുണ്ട്. 

Previous Post Next Post