ഫെബ്രുവരി 8ന് കുവൈറ്റില്‍ പൊതുഅവധി; മൂന്ന് ദിവസം തുടര്‍ച്ചയായ ഒഴിവ്





 കുവൈറ്റ് സിറ്റി: വരുന്ന ഫെബ്രുവരി എട്ടിന് കുവൈറ്റില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇസ്‌ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഇസ്റാഅ്-മിഅ്‌റാജ് ദിനത്തിന്റെ ഭാഗമായാണ് അവധി.



ഫെബ്രുവരി എട്ട് വ്യാഴാഴ്ച ആയതിനാല്‍ വെള്ളി, ശനി വാരാന്ത്യ അവധിദിനങ്ങള്‍ കൂടി ലഭിക്കുന്നതോടെ തുടര്‍ച്ചയായ മൂന്നു ദിവസം ഒഴിവ് ലഭിക്കും. അവധിക്കാല യാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമാവും. നേരത്തേ തന്നെ അവധിദിനം പ്രഖ്യാപിച്ചതിനാല്‍ യാത്ര ആസൂത്രണം ചെയ്യാനും കഴിയും.

സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി) ആണ് പൊതു അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 11 ഞായറാഴ്ച സാധാരണ നിലയില്‍ ഓഫിസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഒഴിവ് ദിനത്തില്‍ ആവശ്യമായ തൊഴില്‍ ക്രമീകരണങ്ങള്‍ വരുത്താവുന്നതാണ്. പ്രത്യേക തൊഴില്‍ സാഹചര്യങ്ങളാല്‍ അന്നേദിവസം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നവര്‍ക്ക് പകരം ഒഴിവ് ദിനം നല്‍കണം.
Previous Post Next Post