കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യാത്രക്കാരി പിടിയിൽ. കോഴിക്കോട് പെരുവയൽ സ്വദേശിനി ബീന ആസാദ് (43) ആണ്. ഡിആർഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബീനയുടെ ബാഗേജിൽനിന്ന് സ്വർണം ഒളിപ്പിച്ച ഇലക്ട്രിക് ചട്ടി കണ്ടെടുത്തത്. ചട്ടി ചൂടാകാനുള്ള യന്ത്രസംവിധാനങ്ങളുടെ ഭാഗം എന്നു കരുതുന്ന രീതിയിലായിരുന്നു ഒന്നര കിലോഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു
ഉണ്ണിയപ്പച്ചട്ടിയിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത് ഒന്നര കിലോഗ്രാം സ്വർണം, വില 95 ലക്ഷം: വിമാനത്താവളത്തിൽ യുവതി പിടിയിൽ
Jowan Madhumala
0